വീട്ടുമുറ്റത്തൊ മട്ടുപ്പാവിലൊ കൃഷിയിടം ഒരുക്കാൻ താൽപര്യമുള്ളവർക്കായി മലയാള മനോരമയും പാലാരിവട്ടം ആലിൻചുവടുള്ള കാഡ്സ് ഫാർമേഴ്സ് അഗ്രി ഓർഗാനിക് ബസാറും അവസരം ഒരുക്കുന്നു. കുറഞ്ഞ വിലയിൽ വീട്ടുകൃഷിക്കു വേണ്ട സാധന സൗകര്യങ്ങൾ നൽകുന്നതാണ് പദ്ധതി. ലോക്ഡൗൺ കാലത്ത് വീട്ടുകൃഷിയിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് പദ്ധതി വിശാലമാക്കുന്നതിനും അവസരം ഉപയോഗപ്പെടുത്താം. തൊഴിൽ നഷ്ടപ്പെട്ടവർക്ക് വരുമാനമാർഗം കണ്ടെത്തുന്നതിനു കൃഷിയെ ആശ്രയിക്കാൻ ആലോചിക്കുന്നവർക്കും ഇതൊരു മികച്ച അവസരമാകും.

വളക്കൂറുള്ള എട്ട് കിലോ മണ്ണ്, അരക്കിലൊ മണ്ണിരക്കമ്പോസ്റ്റ്, 200 ഗ്രാം എല്ലുപൊടി, അരക്കിലൊ ചകിരിച്ചോർ, 100 ഗ്രാം വേപ്പിൻ പിണ്ണാക്ക്, 50 ഗ്രാം ബയോപൊട്ടാഷ്, 100 ഗ്രാം ഡോളമേറ്റ്, 20ഗ്രാം ട്രൈക്കോഡോമ എന്നിവ ഉൾപ്പെടുന്നതാണ് ഒരു ഗ്രോബാഗ് സെറ്റ്.ഓരോ ഗ്രോബാഗ് യൂണിറ്റുകളിലും നടത്തുന്നതിനാവശ്യമായ അത്യുൽപാദനശേഷിയുള്ള വിവിധയിനം പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്യു൦ തക്കാളി ക്യാബേജ് കോളിഫ്ലവർ വഴുതന പച്ചമുളക് എന്നിവയുടെ തൈകളും ബീൻസ് വെണ്ട ചീര മല്ലി കുറ്റിവാളകം കുറ്റിപ്പയർ എന്നിവയുടെ വിത്തുകളുമാണ് നൽകുന്നത്. ഇത്തരത്തിലുള്ള 700 രൂപ വിലവരുന്ന 5 ഗ്രോബാഗ് സെറ്റിന് 600 രൂപ മാത്രമാണ് വില ഈടാക്കുന്നത്. ഇതോടൊപ്പം 25 രൂപ വിലവരുന്ന കറിവേപ്പിൻ തൈ, അഞ്ചിനം വീതം തൈകളും വിത്തുകളും ലഭിക്കും. 1400 രൂപ വിലവരുന്ന 10 ഗ്രോബാഗുകൾ 1200 രൂപയ്ക്ക് ലഭിക്കും. വിത്തുകൾക്കും രണ്ട് കറിവേപ്പിൻ തൈകൾക്കും പുറമേ 150 വില വരുന്ന ഒരു കുറ്റിക്കുരുമുളകിൻ തൈ ലഭിക്കും.

2800 രൂപ വിലവരുന്ന 20 ഗ്രോബാഗ് സെറ്റിന് 2200 രൂപ മാത്രം നൽകിയാൽ മതിയാകും. ഇതോടൊപ്പം മൂന്ന് കറിവേപ്പിൻ തൈകളും രണ്ട് കുറ്റിക്കുരുമുളകിൻ തൈകളും സൗജന്യമായി ലഭിക്കും. 7000 രൂപ വിലവരുന്ന 50 ഗ്രോബാഗ് സെറ്റിന് 5250 രൂപ നൽകിയാൽ മതിയാകും. ഇതിനൊപ്പം അഞ്ചു കറിവേപ്പിൻ തൈകളും മൂന്ന് കുറ്റിക്കുരുമുളകിൻ തൈകളും സൗജന്യമായി ലഭിക്കും. 14000 രൂപ വിലവരുന്ന 100 ഗ്രോബാഗ് സെറ്റ് വാങ്ങുന്നവർക്ക് 10000 രൂപയാണ് നിരക്ക്. 10 കറിവേപ്പിൻ തൈകളും 5 കുറ്റിക്കുരുമുളകിൻ തൈകളും സൗജന്യമായി ലഭിക്കും. 50ൽ അധികം ബാഗുകളുടെ സെറ്റ് വാങ്ങുന്നവർക്ക് ആവശ്യമെങ്കിൽ നഗരത്തിലെ നിശ്ചിത കേന്ദ്രത്തിൽ എത്തിച്ചു നൽകും. റെസി‍‍‍ഡൻസ് അസോസിയേഷനുകൾക്കൊ സാമൂഹിക കൃഷി താൽപര്യപ്പെടുന്നവർക്കൊ ഒരുമിച്ച് സാധനങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്.

www.kadsindia.com എന്ന വെബ്സൈറ്റിൽ ഓർഡർ ചെയ്യുന്നവരെ തിരികെ വിളിച്ച് ഉറപ്പു വരുത്തിയ ശേഷം അഞ്ചാം തീയതി മുതൽ പത്തു ദിവസത്തിനകം ഗ്രോബാഗ് സെറ്റുകൾ വിതരണം ചെയ്യും. ഓൺലൈനിൽ ബുക്കു ചെയ്യുമ്പോൾ ലഭിക്കുന്ന സമയം അനുസരിച്ച് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വേണം പാലാരിവട്ടം ആലിൻ ചുവടിലുള്ള കടയിലെത്താൻ. പണം കടയിലെത്തുമ്പോൾ അടച്ചാൽ മതിയാകും. ഗ്രൂപ് ബുക്കിങ്ങുകളും സ്ഥലത്തെത്തിക്കാൻ 10 ദിവസംവരെ സമയം എടുക്കും. ബുക്കിങ് സംബന്ധിച്ച സംശയങ്ങൾക്ക്: 9446932127, 9207054060

Bookings open till 10th of November 2020 only.

ONLINE BOOKING

BUY OPTIONS               Home Delivery           Purchase from shop